എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Friday, June 11, 2010

റൌണ്ടിലെ സിഗ്നലുകള്‍



മ്യൂസിയം റൌണ്ടില്‍ ,
ചുവപ്പേറ്റ്
നിശ്ചലമായ
മീറ്ററിളകുന്നതും
കാത്ത് ക്ഷമ നശിച്ച,
കാലുകള്‍ ചുവപ്പ്
പ്രകാശിപ്പിച്ചു
കൊണ്ടിരിക്കുന്നു!.

പിന്നീട് തെളിഞ്ഞ,
പച്ചയിലൂടെ
പായുന്ന
സമയങ്ങളുടെ
നീണ്ടനിര,
ചുവപ്പുതെളിയുന്നതും
കാത്തുനില്‍ക്കുന്ന
വഴിയാത്രക്കാരുടെ
ആയുസിനെ കൊന്നു-
കൊണ്ടിരിക്കുന്നു!.

ഇതിനിടയില്‍ ,
ക്രോസ്പാസില്ലാത്ത
റോഡുമുറിച്ചു കടക്കാന്‍
വാഹനങ്ങളുടെ
ഒഴിവുകാത്തുനില്‍ക്കുമ്പോള്‍
സൂര്യകിരണം ഉച്ചിക്കു പിന്നിലടിച്ചു
ഞാന്‍ റോഡിലേക്ക് വീണു!

ഞൊടിയിടയില്‍ എന്നെ
ചതച്ചരച്ചു കടന്നുപോയ
വാഹനങ്ങളുടെ
കണക്കെടുക്കുമ്പോഴായിരുന്നു,
അതെന്റെ നിഴലായിരുന്നുവെന്നു
ഞാന്‍ അറിഞ്ഞത്!

14 comments:

  1. പ്രവാസജീവിതത്തിന്റെ പച്ചയായ നേര്‍കാഴ്ച്ചയിലേക്ക് ഒരെത്തിനോട്ടം

    ReplyDelete
  2. "അതെന്റെ നിഴലായിരുന്നുവെന്നു
    ഞാന്‍ അറിഞ്ഞത്! "
    കഴിഞ്ഞുപോയ കാലമൊക്കെയും നിഴൽ പോലെയാല്ലേ ?

    ReplyDelete
  3. നിഴലിന്റെ നെഞ്ചിലൂടെ ഒരു വാഹനവും കയറില്ല...
    കൊള്ളാം ....

    ReplyDelete
  4. കലാവല്ല്‌ഭന്‍ ,പാര്‍വ്വതി ഒപ്പം ഷാജിക്കും നന്ദി.ഇനിയും വരിക ഈ വഴിയില്‍ .

    ReplyDelete
  5. നഗരജീവിത വിമര്‍ശത്തിന്റെ പുരോഗമനപക്ഷ നിരീക്ഷണം.
    സഗീറിന്റെ മറ്റുപല കവിതകളിലും കാണാത്ത ഒതുക്കം.
    അഭിനന്ദനങ്ങള്‍..,

    ReplyDelete
  6. പാവം നിഴല്‍ :(
    ആരാലും ആശ്വസിപ്പിക്കപ്പെടാനില്ലാതെ എത്ര കാലമായിങ്ങനെ 'ഹമ്മറുകള്‍' കയറിയിറങ്ങാന്‍ വിധിക്കപ്പെട്ട് കഴിയുന്നു.സമീര്‍ പറഞ്ഞ പോലെ സഗീര്‍ക്കാന്‍റെ മറ്റു സൃഷ്ടികളില്‍ കാണാത്ത ഒതുക്കം.

    ReplyDelete
  7. കൊള്ളാം....നന്നായി
    ഞാന്‍ ദാ ഇവിടെ

    ReplyDelete
  8. pora suhrathe.. 1st and 3rd para is not matching.. but u concluded well.

    ReplyDelete
  9. " ഞൊടിയിടയില്‍ എന്നെ
    ചതച്ചരച്ചു കടന്നുപോയ
    വാഹനങ്ങളുടെ
    കണക്കെടുക്കുമ്പോഴായിരുന്നു,
    അതെന്റെ നിഴലായിരുന്നുവെന്നു
    ഞാന്‍ അറിഞ്ഞത്!"
    മനോഹരം ഈ വരികള്‍ ...
    "...എങ്കിലും സ്വന്തം നിഴലും
    കൂട്ടായി എത്ര നേരം ?
    നിഴല്‍ പോലും സന്ധ്യവരെ;
    ശേഷം ഞാന്‍ ഏകയായി
    ഇരുട്ടില്‍ തപ്പി തടഞ്ഞു
    വെട്ടത്തെ പ്രതീക്ഷിച്ച്,
    എന്‍ നിഴലിനെ കാത്ത്..."
    http://aadhilas-heartbeats.blogspot.com/2010/05/blog-post_6382.html

    ReplyDelete
  10. നന്നായിട്ടുണ്ട്
    വളരെ ഇഷ്ടമായി

    ReplyDelete
  11. നന്നായിരിക്കുന്നു ... :)

    ReplyDelete