എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Wednesday, July 7, 2010

വികസനത്തിന്റെ നാലു വര്‍ഷങ്ങള്‍


ചിത്രം:മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍

സാഗരതീരത്തില്‍ സങ്കല്‍പ്പ-
കിനാവിന്റെ തങ്കഅരമനയില്‍
കൈയും കാലും കെട്ടി
നാവിലൊരു ശൂലവും കുത്തി
പൂമുഖ സിംഹാസനം നല്‍കി
ഗുരുവിനു ശിഷ്യഗണങ്ങൾ !.

21 comments:

 1. ക്ഷേമം, വികസനം, സമാധാനം എന്നീ അടിസ്ഥാന ലക്ഷ്യങ്ങളോടെ അഭൂതപൂര്‍വമായ നേട്ടങ്ങളോടെയും ഇടതുപക്ഷജനാധിപത്യ മുന്നണി ഗവണ്‍മെന്റ് നാല് വര്‍ഷം പിന്നിടുകയാണ്. ഉജ്ജ്വലമായ മുന്നേറ്റമുണ്ടാക്കാന്‍ ഈ കാലയളവില്‍ സാധ്യമായെന്നത് പരക്കെ അംഗീകരിക്കപ്പെട്ട കാര്യമാണ്!.

  ReplyDelete
 2. പാവം സഖാവ്
  ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ .....

  ReplyDelete
 3. സാഗരതീരത്തില്‍ സങ്കല്‍പ്പ-
  കിനാവിന്റെ തങ്കഅരമനയില്‍
  കൈയും കാലും കെട്ടി
  നാവിലൊരു ശൂലവും കുത്തി
  പൂമുഖ സിംഹാസനം നല്‍കി
  ഗുരുവിനു ശിഷ്യഗണങ്ങള്‍...

  It has to be Sent to V.S.!!!

  ReplyDelete
 4. ആ ഹാ അത് കലക്കി

  ReplyDelete
 5. ബക്കറ്റിലെ തിരയിളക്കം...

  ReplyDelete
 6. ഒരു നാലാം ക്ലാസുകാരനെ ആ സിംഹാസനത്തില്‍ ഇരുത്തിയാല്‍ ഇതിനെക്കാള്‍ ഉജ്ജ്വലമായ മുന്നേറ്റമുണ്ടാക്കാന്‍ ഈ കാലയളവില്‍ സാധ്യമായെനെ എന്നത് പരക്കെ അംഗീകരിക്കപ്പെട്ട കാര്യമാണ്!.

  ReplyDelete
 7. ഇനി ഒരുവർഷത്തിനുള്ളിൽ ആ നാവിൽ നിന്നും ശൂലം എടുക്കാം...

  ReplyDelete
 8. അര് എന്തൊക്കെ പറഞ്ഞാലും പാവങ്ങളുടെ പടത്തലവന്‍ തന്നെ സഘാവ്

  ReplyDelete
 9. വിസ് . എസ്. മുഖ്യമന്ത്രി ആയ 4 വര്ഷം പ്രതിപക്ഷ നേതാവ് ഇല്ലാത്ത പോലെ കേരളം മാറി ഒരേ സമയം മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവിന്റെ പണിയും വിസ് . എസ് തെന്നെ ചെയ്യേണ്ടി വന്നു പല കാര്യങ്ങളിലും

  ReplyDelete
 10. അടുത്ത കാലത്ത് കേരളം കണ്ട ഏറ്റവും നല്ല മുഖ്യമന്ത്രിയും ഏറ്റവും നല്ല പ്രതിപക്ഷ നേതാവും വിസ് . എസ് തെന്നെ

  ReplyDelete
 11. അര്‍ത്ഥസമ്പുഷ്ടമായ കവിത!

  ReplyDelete
 12. വിഗ്രഹങ്ങളാക്കപ്പെടുകയും വീർപ്പുമുട്ടിക്കുകൌം ചെയ്യൂന്ന ഒരുപാട് നല്ല മനുഷ്യർ ലോകത്തിൽ ഉണ്ടല്ലോ

  ReplyDelete
 13. കൊള്ളാം നല്ല അര്‍ഥം ഉള്ള വരികള്‍

  ReplyDelete
 14. രാഷ്ട്രീയ തിമിരം ബാധിക്കാത്തത്‌ കൊണ്ടാവാം ..
  നന്മയുടെ ചില മിന്നലൊളികള്‍ അവശേഷിക്കുന്ന
  അപൂര്‍വ്വം ചിലരില്‍ ഒരാളായിട്ടാണ് അച്യുതാനന്ദനെക്കുറിച്ച്
  എനിക്ക് തോന്നിയിട്ടുള്ളത് ....

  ReplyDelete
 15. ഇത്രയേറെ നന്മകള്‍ ചെയ്ത ഒരു സര്‍ക്കാര്‍ ഈ അടുത്ത കാലത്തൊന്നും ഇവിടെ ഉണ്ടായിട്ടില്ല .നന്ദിയില്ലാത്ത ജനം പിന്നെയും തെള്ളിപറയും .
  സത്യം തന്നെയാണ് തികവിന്റെ നാലുവര്‍ഷം

  ReplyDelete
 16. adipoli ....enikkishtaayi...
  hahahah...paavapettavaa etrayum veno??hahahah...

  ReplyDelete