എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Sunday, July 25, 2010

ഡിവോഴ്സ്


പൂവിനെ കാറ്റും
ഓളത്തെ തീരവും
മൊഴിച്ചൊല്ലി.
പൂവില്‍ വിഷമാണെന്നും,
ഓളത്തില്‍ മാലിന്യമാണെന്നും,
പറഞ്ഞാണ് ഇവര്‍ പിരിഞ്ഞത്!.

പ്രവാസ കവിതാ ബ്ലോഗിലും കാണാം ഈ വരികൾ

11 comments:

  1. പ്രവാസ കവിതാ ബ്ലോഗിലും കാണാം ഈ വരികള്‍

    ReplyDelete
  2. സുഗന്ധം നിറഞ്ഞ പൂവിലേക്ക് പലയിടങ്ങളിലെ ദുര്‍ഗന്ധവുമായെത്തിയത് താനാണെന്ന് കാറ്റും തന്നിലെ മാലിന്യമാണ് ഓളങ്ങള്‍ അകറ്റുന്നതെന്ന് തീരവും മറന്നു പോയ് അല്ലേ... കഷ്ടം....

    ReplyDelete
  3. ഇനിയും ആരൊക്കെ മൊഴി ചൊല്ലാനിരിക്കുന്നു.. :)

    ReplyDelete
  4. എന്തായാലും ഞമ്മളെ അതിനു കിട്ടൂല

    ReplyDelete
  5. കവിത അസ്സലായി .....ആ സുന്ദരി പൂവില്‍ വിഷമാണന്നു പറഞ്ഞ് വെറുതെ എന്തിന്‌ ആ കാറ്റ് മൊഴിചെല്ലി

    ReplyDelete
  6. സമകാലീകസബ്ജക്റ്റ് നന്നായി കുറിച്ചിരിക്കുന്നു.ഈ കുറച്ചു വരികളില്‍

    ReplyDelete