എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Tuesday, February 1, 2011

നീതിന്യായം


തെറ്റുകള്‍ പറ്റുന്ന
നീതിന്യായം ഉള്ളപ്പോള്‍
തെറ്റുകള്‍ പറ്റാത്ത
മനുഷ്യര്‍ നീതിക്കായി
ആരുടെ മുന്നില്‍
കീഴ്പ്പെടണം!.

14 comments:

  1. ജസ്റ്റിസ്.കെ.ബാലകൃഷ്ണൻ,ജസ്റ്റിസ്.നാരായണക്കുറുപ്പ്,ജസ്റ്റിസ് .തങ്കപ്പൻ നീളുന്ന നീതിന്യായതെറ്റുകൾ തുടരുമ്പോൾ.........

    ReplyDelete
  2. അഴിമതിയുടെ ആഗോളവല്‍ക്കരണവും
    നീതിന്യായ വ്യവസ്ഥയുടെ അരാജകത്വവും
    ജനാധിപത്യത്തിന്റെ മുഖം മൂടികളും
    മതവും രാഷ്ട്രീയവും ചേര്‍ന്നുള്ള
    അവിഹിത ബന്ധങ്ങളും
    എന്ത് നടന്നാല്‍ നമുക്കെന്തു ..
    നമുക്കീ പീഡന കഥകള്‍ വായിച്ചു
    അന്യന്റെ കിടപ്പറകളില്‍
    ഒളിഞ്ഞു നോക്കി അഭിരമിക്കാം...
    നമ്മുടെ തൃഷ്ണകളെ ശമിപ്പിക്കാം
    ആരാജകത്വമേ നീ എളുപ്പം വരൂ ..
    എന്തിനീ പിന്‍ വാതിലില്‍ പതുങ്ങി നില്‍പ്പൂ
    നീതി ദേവതേ നീ നിമിഷംപ്രതി വ്യഭിചരിക്കപ്പെടുന്നു

    ReplyDelete
  3. വിലക്കപ്പെട്ട കനികൾ ഭക്ഷിക്കുമ്പോൾ പാപികളാവുന്നു

    ReplyDelete
  4. തെറ്റുകള്‍ പറ്റുന്ന
    നീതിന്യായം വെവസ്ഥ ഉള്ളപ്പോള്‍
    തെറ്റുകള്‍ പറ്റാത്ത
    മനുഷ്യര്‍ നീതിക്കായി
    ആരുടെ മുന്നില്‍
    കീഴ്പ്പെടേണ്ണം!.
    തെറ്റുകള്‍ പറ്റാത്ത ഒരാള് ഇല്ലേ മുകളില്‍ ദൈവം ...

    ReplyDelete
  5. ഒരു ദീർഘ നിശ്വാസം മാത്രം... നിസ്സഹായതയിൽ നിന്നുത്ഭവിക്കുന്ന ദീർഘനിശ്വാസം..!

    ReplyDelete
  6. നീതിന്യായത്തിനു ഒരിക്കലും തെറ്റുകൽ പറ്റുന്നില്ല ആ പ്രയോകം തെറ്റാണു സകീർ .നീതിന്യായത്തിനല്ല അതിന്റെ അപ്പൊത്സ്ഥലവൻമാർക്കാണ് തെറ്റുപറ്റിയതു

    ReplyDelete
  7. സാധാരണക്കാരന് വിശ്വസിക്കാന്‍ പറ്റിയ ഒന്നും ഈ ലോകത്തില്ല എന്ന് തോന്നി പോകുന്നു

    ReplyDelete
  8. കണ്ണടച്ച ദേവി കണ്‍തുറന്നു കാണൂ...!!

    ReplyDelete
  9. വളരെ ശക്തമായ വരികള്‍..
    ഈ കാലഘട്ടത്തിലേക്ക് ഏറ്റവും അനുയോജ്യം.

    ReplyDelete
  10. aale ariyaam..qatar blog meet
    vazhi onnu koodi parichayappettu.
    aashmsakal.veendum varaam..

    ReplyDelete