അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.
Monday, February 14, 2011
വൃദ്ധ സദനം
ചുവര്‍ നഷ്‌ടമായ
ആ പഴയ ചിത്രം
മാലിന്യകൂമ്പാരത്തിലെ
പുതിയ അഥിതിയായി!.
രണ്ട് ദിക്കില്‍ നിന്നു വന്നു,
ഒരു കൂട്ടിലവര്‍ ,
ഭാര്യയും ഭര്‍ത്താവുമായി!.
പിന്നെയവര്‍ ,
അച്ചനും അമ്മയുമായി.
ഒടുവിലവര്‍ ,
അമ്മൂമ്മയും അപ്പൂപ്പനുമായി.
ഇപ്പോളവര്‍ ,
വൃദ്ധസദനത്തിലോ?
ശ്‌മശാനത്തിലോ?
അറിയില്ല!.
ക്രൂരമായ കാലത്തേയും,
മനുഷ്യ ചെയ്തികളേയും,
പരിഹസിക്കുകയാണിപ്പോഴും
എച്ചില്‍ കൂമ്പാരത്തിലെ ആ ചിത്രം!.
അവരിപ്പോഴും,
ചില്ലുകൂട്ടിലാണെന്നതിന്നാല്‍
കാക്കയുടെ കൊത്തോ,
പട്ടിയുടെ കടിയോ,
ദുര്‍ഗന്ധമോ അവര്‍ക്കേല്‌ക്കില്ല!.
ഉപേക്ഷിച്ചവര്‍ അറിയാതെ
ചെയ്ത ആ പുണ്യത്തില്‍ ,
നമ്മുക്കവരെ സ്തുതിക്കാം, വെറുക്കാം.
സ്വപ്നങ്ങള്‍ ,
നിശബ്ദ നൊമ്പരമാവുന്ന
എച്ചില്‍ കൂമ്പാരത്തില്‍
പുതിയ അഥിതിയായി
അവര്‍ കിടന്നു.
Subscribe to:
Post Comments (Atom)
മാസങ്ങള്‍ക്ക് മുന്‍പ് മാതൃഭൂമി പത്രത്തില്‍ വന്ന ഒരു ചിത്രം കാണാന്‍ ഇടയായപ്പോള്‍ മനസില്‍ കോറിയിട്ട വാക്കുകളാണിത്
ReplyDeleteഎച്ചില്‍ കൂമ്പാരത്തിലിരുന്നവരുടെ
ReplyDeleteചിത്രം പരിഹസിക്കുകയാണിപ്പോഴും,
ക്രൂരമായ കാലത്തേയും
മനുഷ്യ ചെയ്തികളേയും!.
അവരുടെ ചില്ലിട്ട ആ പടവും ഒപ്പം ഈ വരികളും ...സൂപ്പർ കേട്ടൊ ഭായ്
അവരിപ്പോഴും,
ReplyDeleteചില്ലുകൂട്ടിലാണെന്നതിന്നാല്‍
കാക്കയുടെ കൊത്താനോ
പട്ടിയുടെ കടിയോ
ദുര്‍ഗ്ധമോ അവര്‍ക്കേല്‌ക്കില്ല!.
മാലിന്യക്കൂമ്പാരത്തിൽ ഉപേക്ഷിച്ചവർ ചില്ല് പൊട്ടിച്ചില്ലല്ലോ..അത്രയെങ്കിലും ആശ്വാസം.
ചില ചിത്രങ്ങള്‍ സത്യങ്ങളായി വേദനിപ്പിക്കും
ReplyDelete:)
ReplyDeleteകാലങ്ങളായി കാത്തു വച്ച സ്വപ്നങ്ങളും
ReplyDeleteനിറം മങ്ങിയ യാത്രകളും ചില്ലു കൂട്ടില്‍
ഒതുങ്ങുന്ന നിശ്വാസവും .....വിങ്ങി ചിതറാതിരുന്ന ആ ....
നല്ല എഴുത്ത് ...
ആ ചിത്രം തന്നെ സംവദിക്കാന്‍ പോന്ന
ReplyDeleteഒരു കദന കഥയോ കവിതയോ ആണെന്നിരിക്കെ
വരികളാല്‍ അതിനെ ലജ്ജിപ്പിക്കേണ്ടിയിരുന്നില്ല എന്ന് തോന്നിപ്പോയി
പ്രിയ സുനിൽ,
ReplyDeleteഈ വരികളാൽ ഞാൻ ഒരിക്കലും ആ ചിത്രത്തെ ലജ്ജിപ്പിച്ചു എന്ന ഒരു തോന്നൽ എനിക്കിതു വരെയില്ല!ഇനിയൊട്ടും ഉണ്ടാകുകയുമില്ല!മറിച്ച് ആ ചിത്രം എന്റെ മനസിലുണ്ടാക്കിയ നൊമ്പരം ഞാൻ എന്റെ ഏതോ ഒരു സുഹൃത്തുമായി പങ്കുവെച്ച സുഖമാണുണ്ടാക്കുന്നത്. അതു പോലെ അത് വായിച്ച് നിങ്ങൾ അഭിപ്രായങ്ങൾ പങ്കുവെക്കുമ്പോൾ എനിക്ക് ഉണ്ടാകുന്ന എന്റെ മാനസീകതൃപ്തി എനിക്ക് ഈ വാക്കിലൂടെ അറിയിക്കുന്നതിലുമപ്പുറമാണ്!നന്ദി വീണ്ടും ഇത്തരം അഭിപ്രായങ്ങൾക്ക് കാതോർത്ത് കെണ്ട് പ്രിയ കൂട്ടുകാരൻ.
സുനിൽ പറഞ്ഞത് തന്നയേ എനിക്കും പറയാനുള്ളൂ. സുനിൽ ആ പറഞ്ഞത് ഒരിക്കലും സഗീറിന്റെ വരികളെയല്ലെ. ഈ കവിതയെ ഇകഴ്ത്തി പറഞ്ഞതുമല്ല.. മറിച്ച് ആ ചിത്രം കാണുമ്പോൾ നമ്മുക്ക് തോന്നുന്ന വികാരം അതിന്റേതായ പൂർണ്ണാർത്ഥത്തിൽ എഴുതി ഫലിപ്പിക്കാൻ ഏത് കവിക്കാണ് ആവുക..? അത്രേയുള്ളൂ...
ReplyDeleteക്രൂരമായ കാലത്തേയും,
ReplyDeleteമനുഷ്യ ചെയ്തികളേയും,
പരിഹസിക്കുകയാണിപ്പോഴും
എച്ചില്‍ കൂമ്പാരത്തിലെ ആ ചിത്രം!
എത്ര ശപിച്ചാലും പരിഹസിച്ചാലും അതു കാലത്തിന്റെ ഒരു അനിവാര്യതയാക്കി ചിത്രീകരിക്കപ്പെട്ടു പോയിരിക്കുന്നു!
കവിത നന്നായി!
നജീം,സുനിലിനോട് ഞാൻ പറഞ്ഞതും ആ ഒരു അർത്ഥത്തിൽ തന്നെയാണ്.ഞാൻ ഈ ചിത്രം കണ്ടപ്പോൾ എന്റെ മനസിലുണ്ടായ വികാരം കവിതയായി പുറത്തു വന്നു. അതിവിടെ പ്രസിദ്ധീകരിച്ചപ്പോൾ,നിങ്ങളുടെ വികാരങ്ങൾ നിങ്ങൾ കമേന്റുകളിലൂടെ എഴുതി.രണ്ടും ഒന്നല്ലേ?നന്ദി ഇനിയും വരിക.
ReplyDeleteനാളെ ,
ReplyDeleteഎറിഞവരുടെ ചിത്രമല്ല, ജഡം തന്നെ എച്ചില്‍കൂമ്പാരത്തില്‍ കാണില്ലെന്നാരുകണ്ടു?
നേരത്തെ തന്നെ ഒരു മുറി ബുക്ക് ചെയ്യണം... :)
ReplyDeleteThis comment has been removed by the author.
ReplyDeleteഇന്നത്തെ ലോകം മെല്ലെപ്പോകുന്നവരുടെ വേഗതയിലാണ് ജീവിക്കുന്നത്.
ReplyDeleteഅവിടെ, ഇക്കൂട്ടര്‍ ഒരു അധികപ്പറ്റാണ്. അവര്‍ വേഗതയെ കുറക്കുന്നവരുമാണ്.
അവരെ വഴിയുലുപേക്ഷിച്ച് പാരമ്പര്യത്തെ വെല്ലുവിളിക്കാം.
ഇത് ഇന്നിന്‍റെ മതം.
തിരക്കുകള്‍ക്കിടയില്‍ അച്ഛനും അമ്മയും ബാധ്യത ആകുന്നു .അല്ലെ
ReplyDeleteചിത്രവും,കവിതയും നന്നായി സംവദിക്കുന്നു.
ReplyDeleteമാറുന്ന ജീവിതം ,സാമുഹിക അവസ്ഥ
ReplyDeleteനന്നായി വരച്ചു കാട്ടുന്നു ഈ കവിതയില്‍
അവരിപ്പോഴും,
ReplyDeleteചില്ലുകൂട്ടിലാണെന്നതിന്നാല്‍
കാക്കയുടെ കൊത്തോ,
പട്ടിയുടെ കടിയോ,
ദുര്‍ഗ്ധമോ അവര്‍ക്കേല്‌ക്കില്ല!.
ഉപേക്ഷിച്ചവര്‍ അറിയാതെ
ചെയ്ത ആ പുണ്യത്തില്‍ ,
നമ്മുക്കവരെ സ്തുതിക്കാം, വെറുക്കാം
മൊയ്ദീന്‍ ഭായ് പറഞ്ഞതേ എനിക്കും പറയാനുള്ളൂ...
നന്നായിട്ടുണ്ട്, വിമര്‍ശനം. അഭിനന്ദനങ്ങള്‍.
ReplyDeletegood one..really touching..
ReplyDeleteആഴത്തില്‍ ഒരു മുറിവ് തരാന്‍ മാത്രം കരുത്തുണ്ട് ....സസ്നേഹം
ReplyDeleteകൊള്ളാം. അന്വര്‍ത്ഥം ഈ വരികള്‍.
ReplyDeleteഇപ്പോള്‍ ചിത്രങ്ങള്‍ ഇനി എന്തൊക്കെ കാണാന്‍ കിടക്കുന്നു സഗീര്‍ ...!
ReplyDelete