എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Saturday, May 14, 2011

ഒരു ചാണ്‍ വയര്‍ കെട്ടും കോലങ്ങള്‍


ആനന്ദം വില്‍ക്കുന്നവര്‍
കരുത്ത് വില്‍ക്കുന്നവര്‍
ശരീരം വില്‍ക്കുന്നവര്‍
അറിവുകള്‍ വില്‍ക്കുന്നവര്‍
അഭിനയം വില്‍ക്കുന്നവര്‍

നീളുന്ന പട്ടികയില്‍
തന്റെ സ്ഥാനമറിയാതെ
അവന്‍ ആകാശം
ലക്ഷ്യമാക്കി നടന്നു

അപ്പോള്‍ അവന്റെ
ശരീരത്തില്‍ ഒരു ചാണ്‍
വയര്‍ ഉണ്ടായിരുന്നില്ല!.

17 comments:

 1. കുറച്ചു നാളുകൾക്ക് ശേഷം എന്റെ ഒരു കവിത കൂടി നിങ്ങളുടെ സമക്ഷത്തിലേക്ക്........

  ReplyDelete
 2. നന്നായി ...ആശംസകള്‍

  ReplyDelete
 3. അടിപൊളി അടിപൊളി അടിപൊള്യേയ്..... ക്ലാപ് ക്ലാപ്പ് ക്ലാപ്. :)

  ReplyDelete
 4. അപാരം................!!!!!!

  ReplyDelete
 5. അപ്പോ വയറെവിടെ പോയി? ;)

  ReplyDelete
 6. ബൈജൂസേ,ഒരു ചാണ്‍ വയര്‍ കെട്ടും കോലങ്ങളാണ് നമ്മളെല്ലാവരും!കവിതയെ അതിന്റെ സെൻസിലെടുക്കുമല്ലോ?

  ReplyDelete
 7. വയറിനു വേണ്ടിതന്നെ. എന്റെ ദൈവം മരിച്ച ദിവസം എന്നൊരു കുട്ടി പറഞ്ഞത് ഒരു ദോക്യുമെന്ററിയാക്കിയിട്ടുണ്ട്. നെറ്റില്‍ തപ്പിയ്ാല് കിട്ടു. ആറുവയസ്സുകാരിയെ വേശ്യാവൃത്തിക്കയച്ചത് പ്രമേയം. ബാലബിക്ഷാടനം ഒക്കെ നമ്മുടെ നാട്ടില്‍ ഉണ്ടാകുന്നു. അംബ്നിയും കഷ്ടപ്പെടുന്നത് വയറിനു വേണ്ടിതന്നെ!!

  ReplyDelete
 8. അവന്‍ ആകാശം
  ലക്ഷ്യമാക്കി നടന്നു

  അപ്പോള്‍ അവന്റെ
  ശരീരത്തില്‍ ഒരു ചാണ്‍
  വയര്‍ ഉണ്ടായിരുന്നില്ല!.
  -------------------------

  തുറന്ന ആകാശത്തിലേക്ക് നടക്കുന്നവരോന്നും വയരിനെപ്പറ്റി ആലോചിക്കുന്നില്ല. ആകാശത്തിലെ പറവകളെ നോക്കൂ, അവ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല, അറപ്പുരകളില്‍ ശേഖരിക്കുന്നില്ല...

  വലിയ മനസ്സാണല്ലോ..വളരട്ടെ..

  ReplyDelete
 9. എന്തിനെ കുറിച്ച് ആണ് ഈ കവിത എന്ന് എന്നിക്ക് മനസിലായില്ല

  ReplyDelete
 10. 'കരുത്ത വില്‍ക്കുന്നവര്‍'
  'കരുത്തു വില്‍ക്കുന്നവര്‍' എന്നായിരിക്കും ഉദ്ദേശിച്ചത് അല്ലെ?

  ReplyDelete
 11. @ മൈഡ്രീംസ്,ഒരു ചാണ്‍ വയറിനുവേണ്ടി കോലം കെട്ടുന്ന നമ്മളടങ്ങുന്ന മനുഷ്യ ജന്മങ്ങളെ കുറിച്ചാണ് ഈ കവിത എന്ന് ഏത് കൊച്ചു കുട്ടിക്ക് പോലും അറിയുമല്ലോ?താങ്കൾക്ക് മുൻപ് ഈ കവിത വായിച്ച് കമേന്റെഴുതിയവരുടെ കമെന്റുകളെങ്കിലും വായിക്കരുതായിരുന്നോ?

  @ കലാം,തെറ്റു ചൂണ്ടികാണിച്ചതിനു നന്ദി.

  ReplyDelete
 12. നന്നായി ...ആശംസകള്‍

  ReplyDelete
 13. വാങ്ങലും, കൊടുക്കലും (വില്‍പന) ജീവിതത്തിന്‍റെ ഭാഗമാണ്. നേട്ടവും, കോട്ടവും പോലെ. എന്തെങ്കിലും നഷ്ടപ്പെടാതെ നേടിയവര്‍ ആരാണ്? വിത്തുകുത്തി അത്താഴമുണ്ണരുത് എന്നുമാത്രം. നന്‍മകള്‍ നേരുന്നു.

  ReplyDelete
 14. കൊള്ളാം നല്ല കവിത ..........

  ReplyDelete
 15. sekkumama,ORU CHAAN VAYAR $ MAPPILAGANAM,superb,WISHING U ALL THE BEST.....FARHANA ASLAM.

  ReplyDelete