
“വെണ്ണിലാ പാലെടുത്ത്
വെണ്ണക്കല്‍ പൊടി കുഴച്ച്
പെണ്ണേ നിന്നെ പടച്ചതെന്തിന്
പൊന്നു തമ്പുരാന്‍
ചേലൊത്തൊരു പൂമാരനെ
ഭൂമിയില്‍ പടച്ചപ്പോ
അവനായി പടച്ചതാണീ പടപ്പ്
പെണേ നിനക്കായ് ചമച്ചതാണീ മൊഞ്ച്
മധുവൂറും കിനാക്കളുണ്ടോ
കിനാക്കള്‍ പൂക്കും ഖല്‍ബുണ്ടോ
നിന്റെയുള്ളില്‍ കുടിയിരുന്നാ
മധുര ലഹരി നുകര്‍ന്നോട്ടെ
പെണ്ണേ നിന്‍ പൂങ്കാവനത്തില്‍
ഞാനൊരു മധുപനായി പറന്നോട്ടെ“ (ആണ്ണ്)
“കിനാവ് പൂക്കും ഖല്‍ബുണ്ട്
ഖല്‍ബ് നിറയും കിനാക്കാളിലെന്നും
നീ വന്ന് തേനുണ്ട് പോണുണ്ട് പൊന്നേ
രാവ് തോറും എന്‍ മനസ്സില്‍
രാഗമായി നീ നിറയുന്നു കണ്ണേ.“ (പെണ്ണ്)
“കൈപിടിച്ചെന്‍ മണിയറയില്‍
കുടിയിരുത്താന്‍ എത്രനാളായ്
കൊതിക്കുന്നു എന്റെ മോഹ പുഷ്പമേ
തുടി തുടിക്കും മോഹമെത്രനാള്‍
ഞാന്‍ മൂടിവെക്കുമെന്റെ പൊന്നേ?“ (ആണ്ണ്)
“പട്ടുടുത്ത് തട്ടമിട്ട്
പട്ടുമെത്ത വിരിച്ച്
ഞാന്‍ കാത്തിരിക്കാം
പ്രിയ തോഴാ നിക്കായ്
എന്റെ ഖല്‍ബിലെ തുടിക്കൊട്ട്
നീ കേള്‍ക്കണില്ലേ പ്രിയാ നീ
കരള്‍ പിളരും വേദനയാല്‍
പിടയുന്നിവിടെ ഞാന്‍
ഒന്നു ചേരാന്‍ നിന്നിലലിയാന്‍
എന്നു തുടങ്ങിയതാണീ ദാഹം
നിനക്കായ് കാത്തിരിക്കാം ഞാന്‍
വരിക നീയെന്‍ ചാരെ“ (പെണ്ണ്)
നീണ്ട എഴുപത്തിയഞ്ച് ദിനങ്ങൾക്ക് അവധി കൊടുത്തു കൊണ്ട് വീണ്ടും ഞാൻ നിങ്ങൾക്കു മുന്നിൽ..........
ReplyDeletemappila paattu aano
ReplyDeleteആദ്യ നാലുവരി വളരെ ഇഷ്ടമായി
ReplyDeleteട്യൂൺ ചെയ്തു പാടിയാൽ നല്ലൊരു മാപ്പിളപ്പാട്ടാകും..
ReplyDeleteകൊള്ളാം സഗീർ
ആദ്യം ഞാൻ ഈ വരികൾ ഒരു കവിതയുടെ രൂപത്തിലാണ് എഴുതിയത്.പിന്നീട് വായിച്ച പലരും പറഞ്ഞതനുസരിച്ച് കവിതയുടെ രൂപത്തിൽ നിന്നും മാറ്റി ഒരു ഗാന രൂപത്തിൽ പുന:രാവിഷ്കരിച്ചിരിക്കുന്നു.വായിച്ച് അഭിപ്രായം അറിയിക്കുമല്ലോ?
ReplyDeleteട്യുൻ കൊടുത്തു നോക്കൂ.
ReplyDeleteഭംഗിയായേക്കാം.
ആശംസകൾ
ഇന്ന് സാധാരണ കേള്‍ക്കുന്ന മാപ്പിള പാട്ടാണ് ഉദ്ദേശിച്ചത് എങ്കില്‍ ഇത്രയും നീളം ഒരു പ്രശ്ന മാകും .സംഗീതം ചെയ്യുന്നതിനും മറ്റും ഒരുപാടു അസൌകര്യങ്ങള്‍ ഉണ്ടാക്കും ചെറുതാക്കി ചെത്തി മിനുക്കിയാല്‍ നന്നാവും .
ReplyDeleteഇന്ന് സാധാരണ കേള്‍ക്കുന്ന മാപ്പിള പാട്ടല്ല ഞാൻ ഉദ്ദേശിച്ചത്,എന്നാൽ അത്രക്കും പഴയതുമല്ല!ഇടത്തരം ഒരു തൊണ്ണൂരുകളിലുല്ലത്.ആറ്റികുറുക്കിയ വരികലല്ലേ മാഷേ ഇത്!ഇനിയും ആറ്റികുറുക്കാനോ?ഇതാകെ നാല്പതു വരികളല്ലേയുള്ളൂ!
ReplyDeletegaanathinodanu samyam..
ReplyDeletekoottungal/manathala gaanam?? aashamsakal
ReplyDelete