അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.
Wednesday, August 24, 2011
ലോകപാലും അഫ്‌സപയും
സമരപന്തലില്ലാതെ,
പതിനായിരങ്ങളില്ലാതെ,
പിന്തുണക്കാനാരുമില്ലാതെ,
ഇവിടെ നമ്മുടെ നാട്ടില്‍ ,
പതിന്നൊന്നു വര്‍ഷമായി,
ഇറോം നടത്തുന്നുണ്ടൊരു-
സമരം,നിരാഹാരസമരം!.
ക്യാമറച്ചില്ലും,
ന്യൂസ്സ് ബോക്സ്സും,
മറന്നുപോയൊരീ സമരം!.
*അഫ്‌സപയെന്ന,
കിരാത നിയമത്തിനെതിരെ,
ഗാന്ധാരി കണക്കേ,
അഴിച്ചിട്ടമുടിയുമായി,
ഇറോം എന്ന കവയിത്രി,
നടത്തുന്നുണ്ടിവിടെ,
ഒരു സഹനസമരം!.
രണ്ടാം സ്വാതന്ത്ര്യസമരമായി,
വന്ന ‘അണ്ണ’ക്കൊപ്പം
പായുന്ന ജനങ്ങളേ;
നിങ്ങളറിയുന്നുണ്ടോ?
ഈ ഉരുക്കു വനിത,
നടത്തുമീ സമരം!.
അരാജകത്വം,
സർവ്വവ്യാപിയായി,
നടമാടുമീ കലിയുഗത്തിൽ ,
ഈ സമരിനിക്കൊപ്പം
അണിനിരക്കുക നിങ്ങൾ ,
പറയുക നിങ്ങൾ ,
"WE ARE SUPPORTING IROM SHARMILA"!.
*ആംഡ് ഫോർസ് സ്പെഷൽ പവർ ആക്ട്
Subscribe to:
Post Comments (Atom)
I AM SUPPORTING IROM SHARMILA!.
ReplyDeleteആര്ദമായ മനസ് ഉള്ളവര്‍ ഒക്കെ അവരെ അനുകൂലിക്കും ....പക്ഷേ അത് ഒക്കെ ഒറ്റ പെട്ട സംഭവം മാത്രം ആണ് ..ഒരു മാസ്സ് സപ്പോര്‍തായി മാറുന്നില്ല ?
ReplyDeleteഅരാജകത്വം,
ReplyDeleteസർവ്വവ്യാപിയായി,
നടമാടുമീ കലിയുഗത്തിൽ ,
ഈ സമരിനിക്കൊപ്പം
അണിനിരക്കുക നിങ്ങൾ ,
വയിച്ച് അഭിപ്രയങ്ങൾ എഴുതിയ എല്ലാവർക്കും അഭിപ്രയങ്ങൾ എഴുതാതെ പോയ വായനക്കാർക്കും നന്ദി
ReplyDelete