
മലയാളിയുടെയും,
തമിഴന്റെയും,
മുല്ല പെരിയാർ
തർക്കം മൂത്തപ്പോൾ;
*രാമനും **ജോണും
ശവകുഴിയിൽ
നിന്നും പുറത്തുവന്ന്
പാട്ടക്കരാറിൽ നിന്ന്
അവരിട്ട ഒപ്പുകളിലെ
മഷി തിരിച്ചെടുത്തു!.
മുല്ലയാറും പെരിയാറും
രണ്ടായി പിരിഞ്ഞൊഴുകി!
തിരുവിതാംങ്കൂർ രാജാവിനു-
ഹൃദയരക്തം തിരിച്ചു കിട്ടി!.
ആയിരം വർഷങ്ങൾക്ക് ശേഷം
മുല്ലപെരിയാർ സന്ദർശിച്ച
വാർത്താ സംഘം,
സൂർഖിമിശ്രിതത്താൽ
നിർമ്മിച്ച ഏറ്റവും പഴക്കം ചെന്ന
മുല്ലപെരിയാർ ഡാമ്മിന്റെ,
ഉറപ്പിനെ വാനോള്ളം പുകഴ്ത്തി!.
മടങ്ങു വഴി,
കേരളം നിർമ്മിച്ച
പന്ത്രണ്ടാമത്തെ
ന്യൂ പെരിയാർ ഡാമിലെ
ചോർച്ചക്കെതിരെയും,
നിർമ്മാണത്തിലെ
അഴിമതിക്കെതിരെയും,
പോരാടുന്നവരുടെ
നിരാഹാരപന്തലും
സന്ദർശിച്ചു ഈ സംഘം!.
* മുല്ലപെരിയാര്‍ പാട്ടക്കരാറില്‍ തിരുവിതാംങ്കൂറിനു വേണ്ടി ഒപ്പുവെച്ച വി.രാമയ്യങ്കാര്‍ .
** മുല്ലപെരിയാര്‍ പാട്ടക്കരാറില്‍ മദിരാശിക്കു വേണ്ടി ഒപ്പുവെച്ച സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ ചൈല്‍ഡ് ഹാനിംഗ്ടെണ്‍ .
നൂറ്റിയിരുപത് ദിവസങ്ങൾക്ക് ശേഷം ശക്തമായ ഒരു പ്രമേയം വിഷയമാക്കിയ ഈ കവിത വയനക്കാരുടെ മുന്നിൽ സമർപ്പിക്കുന്നു!
ReplyDeleteനന്നായി സഗീര്‍ ഭായ് ഈ നിരീക്ഷണം.
ReplyDeleteനന്ദി
Deleteതിരുവിതാംങ്കൂർ രാജാവിനു-
ReplyDeleteഹൃദയരക്തം തിരിച്ചു കിട്ടി!.
നന്ദി
Deleteസമകാലീകം നന്നായി സഗീര്‍
ReplyDeleteനന്ദി
DeleteGood One Sageer.
ReplyDeleteനന്ദി
Deleteദീര്‍ഘ ദര്‍ശനം...അഭിനന്ദനങ്ങള്‍.
ReplyDeleteനന്ദി
Deleteവയിച്ച് അഭിപ്രയങ്ങൾ എഴുതിയ എല്ലാവർക്കും അഭിപ്രയങ്ങൾ എഴുതാതെ പോയ വായനക്കാർക്കും നന്ദി
ReplyDelete