എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Thursday, February 16, 2012

മുല്ലപ്പൂവിലെ വിപ്ലവംഇന്നലെ,
തൂവെള്ളതൂപ്പിൽ
മുല്ലപ്പൂമണം!.

ഇന്ന്,
വെടിപുകയേറ്റ
ചോരയുടെ മണം!.

സിംഹാസനം നഷ്ട്മായ
ഭരണാധികാരികൾ ,
അറബിക്കടലിലെ
ചുഴികളിൽ പെട്ട്
ശവം തീനികൾക്ക്
ഇരയായി!.

15 comments:

 1. ഇടവേളകൾക്ക് അവധി നൽകി ഒരു പുതിയ കവിത......

  ReplyDelete
 2. കൊള്ളാം, ഒരു മുല്ലപ്പൂമണം!

  ReplyDelete
 3. സത്യത്തിൽ താങ്ങൾ ഏതുപക്ഷത്താണ്?
  ആശംസകൾ.

  ReplyDelete
 4. ഇര ആര്...?
  ഭരണാധികാരിയോ ശവംതീനികളോ,
  അതോ വായനക്കാരോ..?

  ReplyDelete
  Replies
  1. ഷമീർ,ഇരകൾ ഇവരാരുമല്ലല്ലോ?പിന്നെ ആരാകും!പിന്നാലെ വരുന്ന വായനക്കാർ തീരുമാനിക്കട്ടെ!.

   Delete
 5. ഇതിൽ സിംഹാസനം നഷ്ടമായ ഭരണാധികാരിയോട് ഒരു മ്രുദു സമീപനം ഞാൻ വായിച്ചെടുക്കുന്നു.ഇരകളുടെ തോപ്പിൽ ചോരപ്പുഴകൾ ഒഴുക്കി സ്വന്തം തോപ്പിൽ രത്നങ്ങൾ തുന്നിച്ചേർത്തവർക്ക് സ്തുതിപാടുക

  ReplyDelete
  Replies
  1. നവാസ്‌,എനിക്ക് ആകെ ഒരു പക്ഷത്തേക്ക് മാത്രമേ ചായ്‌വുള്ളൂ!ആ പക്ഷം നേരിന്റെ പക്ഷമാണെന്ന് മാത്രം!.

   Delete
 6. ഇതെന്താ സംഭവം?

  ReplyDelete
  Replies
  1. സിദ്ധിക്കാ,ഇടക്ക് പത്രങ്ങളൊന്നു വായിക്കാൻ ശ്രമിക്കുമല്ലോ?......:)

   Delete
 7. ശരിക്കും പഠിച്ചു കൊണ്ട് തന്നെയാണോ ഇതിനു ഒരുങ്ങിയത് ...?

  ReplyDelete
  Replies
  1. സുബൈർ,അർത്ഥമാക്കിയത് മുല്ലപ്പൂവിപ്ലവത്തെ കുറിച്ചാണോ?

   Delete
  2. അതെ, ശരിക്കും ഹൃദയം കൊണ്ടുള്ള കവിത .ശവം തീനികൾക്ക് ഇരയായി!കവിയുടെ ഭാവന കുറച്ചു കൂടിയോ എന്ന് സംശയം ...ആശംസകള്‍ ...

   Delete