എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Friday, August 10, 2012

മൂന്ന് കവിതകള്‍

ജാതി ഭ്രാന്തരുടെ സ്വന്തം നാട്

പണ്ടിവിടെ
വോട്ടെത്രയെന്ന്
ചൊല്ലിയിരുന്നത്,
മാർക്കിസ്റ്റുകോൺഗ്രസ്സുബിജെപി-
യെന്നായിരുന്നെങ്കിലിന്നത്;
നായരീഴവലത്തീങ്കത്തോലിക്ക-
സുറിയാനിവഹാബിമുജാഹിദ്
സുന്നിയെന്നെല്ലാമാണ്!
ഇത് ജാതി ഭ്രാന്തരുടെ സ്വന്തം നാട്!.

പ്രവാസി

വന്ന നാടും
നിന്ന നാടും
അന്യമായ
നാട്ടുകാർ
നമ്മൾ പ്രവാസികൾ!.

ജനാധിപത്യം

ജാതിചോദിപ്പവനോട്
കണ്ടാലറിഞ്ഞിലെങ്കില്ലെങ്ങിനെ,
ചൊല്ലിയാലറിയാമെന്നു
മൊഴിഞ്ഞ ഗുരുദേവാ,
ഇന്നതിൻ പേരിവിടെ
ജനാധിപത്യമെന്നാണ്!.

4 comments:

 1. കുറച്ച് നാളുകള്‍ക്ക് ശേഷം പുതിയ മൂന്ന് കൊച്ചു കവിതകളുമായി വീണ്ടും നിങ്ങള്‍ക്ക് മുന്നില്‍........

  ReplyDelete
 2. മൂന്നുമുത്തമം, സത്യം

  ReplyDelete
 3. മൂന്നു മണിമുത്തുകളായി തിളങ്ങുന്നു ഈ കൊച്ചു
  കവിതകള്‍.
  ആശംസകള്‍

  ReplyDelete