എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Friday, October 5, 2012

കോഴികളുടെ അഥവാ പ്രവാസികളുടെ ജീവിതം(കേഴികള്‍ വിലയിരുത്തുമ്പോള്‍ )

മണ്ണോ?മണ്ണിരയേയോ
കണ്ടിട്ടില്ല ഞങ്ങള്
തവിടു തിന്ന് വെള്ളം കുടിച്ച്
ചിക്കിച്ചികയാനറിയാതെ
കൊലക്കത്തിയാൽ
വറച്ചട്ടിയിലേക്ക്
ഹോമിക്കുന്നു നിങ്ങൾ
ഞങ്ങളുടെ ജീവിതം!

മണ്ണും കുടുബവും
വിട്ട് നിങ്ങൾ
തൈരു കൂട്ടി ഖുബ്ബൂസ് തിന്ന്
ചിക്കിചികയാൻ ശ്രമിക്കാതെ
പ്രവാസക്കത്തിയാൽ
ജീവിത ചട്ടിയിലേക്ക്
ഹോമിക്കുന്നു നിങ്ങൾ
നിങ്ങളുടെ ജീവിതം!

4 comments:

 1. കുറച്ച് നാളുകള്‍ക്ക് ശേഷം പുതിയൊരു കവിതയുമായി വീണ്ടും നിങ്ങള്‍ക്ക് മുന്നില്‍........

  ReplyDelete
 2. കുട്ടിക്കവിത നന്നായിരിക്കുന്നു..:)

  ആശംസകളോടെ,
  wElcOme tO mY wOrLd!

  ReplyDelete
 3. കുറഞ്ഞ വരികളിലൂടെ വലിയ ഒരു കാരിയ്ങ്ങള്‍ പറഞ്ഞു സഗീര്‍ ..നന്നായിരിക്കുന്നു വരികള്‍ ..

  ReplyDelete