എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Friday, October 12, 2012

പ്രണയം + രോഷം = പിണക്കം



സ്നേഹം പ്രണയമല്ല!,
പ്രണയം സ്നേഹവുമല്ല!.

എന്നാല്‍ ,
സ്നേഹത്തില്‍ പ്രണയവും,
പ്രണയത്തില്‍ സ്നേഹവും കാണാം!.

പക്ഷെ, എങ്ങിനെ തിരിച്ചറിയും?
അവനെ ഞാന്‍ അവന്റെ
അമ്മയുടെ അടുത്തേക്ക് വിട്ടു
അവിടെ ഉത്തരമുണ്ടായിരുന്നു!.

ദേഷ്യം രോഷമല്ല!,
രോഷം ദേഷ്യവുമല്ല!.
എന്നാല്‍ ,
ദേഷ്യത്തില്‍ രോഷവും,
രോഷത്തില്‍ ദേഷ്യവും കാണാം!.

പക്ഷെ,
എങ്ങിനെ തിരിച്ചറിയും?
അവനെ ഞാന്‍ അവന്റെ
അച്ചന്റെ അടുത്തേക്ക് വിട്ടു
അവിടെ ഉത്തരമുണ്ടായിരുന്നു!.

അമ്മയില്‍ നിന്നറിഞ്ഞ
സ്നേഹത്തിലെ പ്രണയവും
പ്രണയത്തിലെസ്നേഹവും,
അച്ചനില്‍ നിന്നറിഞ്ഞ
ദേഷ്യത്തിലെ രോഷവും
രോഷത്തിലെ ദേഷ്യവും,
കൂട്ടിവായിച്ചപ്പോള്‍
അച്ചനും അമ്മയും
പിണങ്ങിയതിന്റെ
രഹസ്യം അവനു മനസിലായി!.

സ്നേഹമുള്ളിടത്തേ
പിണക്കമുണ്ടാകൂ
എന്ന രഹസ്യം !.

7 comments:

  1. പുതിയൊരു കവിതയുമായി വീണ്ടും നിങ്ങള്‍ക്ക് മുന്നില്‍........

    ReplyDelete
  2. ഇഷ്ടാമായി. ജീവിതത്തില്‍ പലപ്പോഴും അനുഭവിച്ചറിയുന്ന സത്യം

    ReplyDelete
  3. മുഷിപ്പ് അസഹനീയതയല്ല
    അസഹനീയത മുഷിപ്പുമല്ല
    എന്നാൽ
    മുഷിപ്പിൽ അസഹനീയതയും
    അസഹനീയതയിൽ മുഷിപ്പും കാണാം
    അവനെ (യെവനെ?) ഞാന്‍ സഗീറിന്റെ
    കവിത വായിക്കാൻ വിട്ടു.
    അവിടെ ഉത്തരമുണ്ടായിരുന്നു.

    ReplyDelete
  4. നന്നായിരിക്കുന്നു
    ആശംസകള്‍

    ReplyDelete