എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Tuesday, March 24, 2009

സുഖത്തിന്റെ നിറം



ചിത്രം:മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍

ഞാന്‍ ജീവിതത്തെ
ഒരു ക്യാ‍ന്‍‌വാസില്‍
പകര്‍ത്തി!

അതിലെ പച്ചനിറം
എന്റെ ബോധവും
ചുവപ്പു നിറം
മനസുമായിരുന്നു.

അപ്പോഴും എന്റെ
ബ്രഷ് സുഖമെന്ന
നിറത്തിനായി
അലയുകയായിരുന്നു!

16 comments:

  1. ഒരു പുതിയ കവിത ”സുഖത്തിന്റെ നിറം“ വായിക്കുക ഒപ്പം മറക്കാതെ നിങ്ങളുടെ അഭിപ്രായങ്ങള്‍ എഴുതുമല്ലോ?

    ReplyDelete
  2. സുഖത്തിന്റെ നിറം ഒരു തരം കരുവാളിച്ച കറുപ്പാണ്. ഇവിടെ മരുഭൂമിയില്‍ അടിക്കുന്ന കാറ്റിനും കറുപ്പിന്റെ മണമാണ്.

    ReplyDelete
  3. നിറങ്ങള്‍ ദുഖമാണുണ്ണീ കറുപ്പല്ലോ സുഖപ്രദം...! :)

    എന്ത് പറ്റീ സഗീറേ പെട്ടെന്നൊരു ഇത്...ങേ..?

    ReplyDelete
  4. അപ്പോഴും എന്റെ
    ബ്രഷ് സുഖമെന്ന
    നിറത്തിനായി
    അലയുകയായിരുന്നു!

    നല്ല വരികള്‍...
    ചിത്രവും നന്നായിട്ടുണ്ട്...
    ആശംസകള്‍...*

    ReplyDelete
  5. nalla varikal....
    sukhathinte nirathe kooduthal thedaathirikkunnathaanu budhi,,,!!



    nice illustration,,

    :)

    ReplyDelete
  6. സുഖത്തിന്റെ നിറം ആപേക്ഷികമല്ലേ. ബ്രഷിന്റെ സുഖത്തിന്റെ നിറമെന്താ? :‌)

    ReplyDelete
  7. ഏതു നിറം കൊടുത്താലും തൃപ്തിയാവില്ല..
    സുഖത്തിനായി ചായക്കൂട്ടുകള്‍ക്കു അലയുക തന്നെ

    ReplyDelete
  8. എനിക്ക് ഇഷ്ടപ്പെട്ടത് ചിത്രം.....

    ReplyDelete
  9. ബ്രഷാണ് പ്രശ്നക്കാരന്‍ ല്ലേ :)

    ReplyDelete
  10. Cartoonist Gireesh vengaraMarch 29, 2009 at 11:50 AM

    hi ,,,nicee,,,, how to make 3 column blogg?

    ReplyDelete
  11. ഇതെനിക്ക് ഇഷ്ടപ്പെട്ടു... സഗീര്‍.
    ചിത്രവും ഉഗ്രന്‍.

    ReplyDelete
  12. സുഖത്തിന്റെ നിറമാണു സുഹ്രുത്തേ.... ചുമപ്പ്‌... കണ്ണുരിൽ കണ്ടില്ലേ വെട്ടി വീഴ്ത്തി ആഘോഷിക്കുന്നത്‌

    ReplyDelete
  13. സഗീർ

    ഇതിലെ ചിത്രം എങ്ങനെ നിർമിച്ചു എന്നു ദയവായി വിവരിക്കു. ink sketch പോലെ കാണുന്ന ചിത്രം താങ്കൾ വരച്ചതാണോ?

    ReplyDelete